Thursday, January 1, 2026

അവൾ - അസോസിയേഷൻ പ്രോഗ്രാം


ചോപ്പ്

രചന, ത്രെഡ് ഡിസൈൻ - അനശ്വര. പി


ചോപ്പ്  

നാനാവർണ്ണ വിന്യാസങ്ങളിലൊന്ന്

കറുപ്പിനേഴഴകെന്നോണം ചോപ്പിന് മാധുര്യമേറെയാണ്. 

വ്യത്യസ്ത ശോഭയോടെ മങ്ങിയും തെളിഞ്ഞും അത് പ്രശോഭിച്ചുകൊണ്ടിരിക്കുന്നു 

എന്നാലെന്തേ... ചെമ്പരത്തി ! 
അതൊരു പൂവല്ലേ
ചോപ്പല്ലേ

എന്നിട്ടും... 
അതുമാത്രമെന്തേ പരിഹാസപാത്രമായി 
വർണ്ണ ശബളിമയിൽ മുന്നിട്ടു നിന്നിട്ടും 
തന്നിലേക്കെന്നോണം പിൻവലിഞ്ഞു 

അവളും ചെമ്പരത്തിയല്ലേ.!
മാസവും ചുവന്നു തുടുത്ത് പുഷ്പിക്കുന്ന ഒരു പാവം ചെമ്പരത്തി.

കാലം നൽകിയവേദനകളെ ഉള്ളിലൊതുക്കി ആരും കാണാതെ ചോന്ന് തുടുക്കുന്ന
 സുന്ദരിയായ ചെറുപുഷ്പം.

ഉള്ളെരിയുന്ന വേദനകളെ കടിച്ചമർത്തി 
ആർക്കുമുന്നിലും പരിഹാസപാത്രമാകാതിരിക്കാൻ സ്വയം ഉരുകിയൊലിക്കുന്നവൾ.
കാലാന്തരങ്ങളില്ലാതെ ചോന്നു പുഷ്പിക്കുന്നവൾ.

 എന്നിട്ടും.... 

അവളുമെന്തേ പരിഹാസപാത്രമായി.
ആഹാ !

No comments:

Post a Comment

അവൾ - അസോസിയേഷൻ പ്രോഗ്രാം

  ചോപ്പ് ര ചന , ത്രെഡ് ആർട്ട് - അനശ്വര. പി ചോപ്പ്   നാനാവർണ്ണ വിന്യാസങ്ങളിലൊന്ന് കറുപ്പിനേഴഴകെന്നോണം ചോപ്പിന് മാധുര്യമേറെയാണ്.  വ്യത്യസ്ത ശോ...